ഉണ്ണി തന്റെ ഭാര്യയുടെയും മകളുടെയും കൂടെ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു. ഒരു ദിവസം ഒരു അജ്ഞാതന്‍ ഉണ്ണിയുടെ വീട്ടില്‍ വരുന്നു. താന്‍ ഉണ്ണിയുടെ ബാല്യകാല സുഹൃത്താണെന്ന് അജ്ഞാതന്‍ പറയുന്നു. ഉണ്ണിക്കു എത്ര ആലോചിച്ചിട്ടും ഇതാരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. തന്റെ ആത്മസുഹൃത്ത് അലക്സിനോട് സംസാരിച്ചപ്പോള്‍ താന്‍ ചെറുപ്പത്തില്‍ ചതിച്ച ശിവന്കുട്ടിയാണ് ഇതെന്ന് മനസ്സിലാക്കുന്നു. അപ്പോഴേക്കും വൈകിപ്പോയിരുന്നു. ശിവന്‍കുട്ടി ബലമായി ഉണ്ണിയെ തന്റെ താമസസ്ഥലത്തേക്ക് കൊണ്ട് പോകുന്നു. ഈ യാത്രയില്‍ അലെക്സും പങ്കു ചേരുന്നു. ഈ യാത്രയില്‍ ഈ മൂന്നു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും,ശിവന്‍ കുട്ടിയുടെ ഭ്രാന്തിനോടടുത്തുള്ള രൂപപ്പകര്‍ച്ചയും ആസ്പദമാക്കിയാണ് സിനിമ മുമ്പോട്ടു നീങ്ങുന്നത്.
ബ്ലെസ്സി സംവിധായകന്‍ എന്ന നിലയില്‍ പല രംഗങ്ങളില്‍ തിളങ്ങുന്നുണ്ട് എങ്കിലും , അതിനാടകീയമായ ചില രംഗങ്ങള്‍ ഒഴിവാക്കുന്നതില്‍ പരാജയപ്പെടുന്നു. ശിവന്‍ കുട്ടിയുടെ ഉദ്ദേശം എന്തെന്ന് സിനിമയുടെ തുടക്കത്തില്‍ പ്രേക്ഷകരില്‍ ജ്നിജ്ഞാസ ഉണര്‍ത്താന്‍ കഴിഞ്ഞെങ്കിലും സിനിമ പുരോഗമിക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ കഴിയുന്നു. മോഹന്‍ലാല്‍ നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. മറ്റു കഥാപാത്രങ്ങളില്‍ ഉണ്ണി എന്ന കഥാപാത്രത്തിന്റെ മനോവ്യഥ അവതരിപ്പിക്കുന്നതില്‍ സുരേഷ് മേനോന്‍ വിജയിച്ചിട്ടുണ്ട്. ഈ കഥാപാത്രത്തിന് തിരക്കഥയില്‍ നല്ല പ്രാമുഖ്യമുണ്ട്. എന്നാല്‍ ഒരു ന്യൂനത ആയി തോന്നുനത് അലക്സ് എന്ന കഥാപാത്രത്തെ കുറിച്ച് നമുക്ക് കൂടുതലായൊന്നും അറിയാന്‍ സാധിക്കുന്നില്ല.
എന്റെ അഭിപ്രായം : ഒരു മാതിരി കൊള്ളാം
Review in English
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ