വീട്ടമ്മയായ ശ്യാമളയും സഹോദരന്‍ ശേഖരനും ബദ്ധ ശത്രുക്കള്‍ ആണ് . സ്ഥലത്തെ കളക്ടര്‍ ആയ ശേഖരന്‍ അവസരം കിട്ടുമ്പോള്‍ തന്റെ കൂടെ ജോലി ചെയ്യുന്ന ശ്യാമളയുടെ ഭര്‍ത്താവായ വാസുദേവനെ താഴ്ത്തി കാട്ടാന്‍ ശ്രമിക്കും. ഈ കാരണം കൊണ്ട് ശ്യാമളക്ക് എങ്ങനെയെങ്കിലും ശേഖരനെ തോല്‍പ്പിക്കണം എന്നാണ് ആഗ്രഹം. ഈ വഴക്കിനെ നര്‍മത്തില്‍ പൊതിഞ്ഞ രംഗങ്ങള്‍ കൊണ്ട് സമ്പന്നം ആക്കുകയാണ് ഈ സിനിമ. ചില സാഹചര്യങ്ങള്‍ കൊണ്ട് ശ്യാമളക്ക് സ്ഥലത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നു . ഇതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ ഭാഷയില്‍ ഈ സിനിമ അവതരിപ്പിക്കുന്നു.
വാശിക്കാരിയായ വീട്ടമ്മയുടെ ഭാഗം പൂര്‍ണമായി വിജയിപ്പിക്കുന്നതില്‍ ഉര്‍വ്വശി വിജയിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട് . ചില രംഗങ്ങളില്‍ ഓവര്‍ ആക്ടിംഗ് ആയിട്ട് തോന്നുന്നുണ്ട് . എങ്കിലും ഉര്‍വ്വശി അല്ലാതെ ആരെയും ഈ ഭാഗത്തില്‍ സങ്കല്‍പ്പിക്കാന്‍ സാധിക്കുന്നില്ല. സുരാജ് തന്റെ ഭാഗം നന്നാക്കിയിട്ടുണ്ട് . ഒരു രാഷ്ട്രിയക്കാരന്റെ കുടിലബുദ്ധിയും, കൂര്‍മതയും നര്‍മത്തില്‍ പൊതിഞ്ഞ് സ്വാഭാവികമായി അവതരിപ്പിക്കുന്നതില്‍ സുരാജ് വിജയിച്ചിട്ടുണ്ട് . സംവിധായകന്‍ എന്ന നിലയില്‍ രാധാകൃഷ്ണന്‍ തന്റെ മുദ്ര പതിപ്പിക്കുന്ന പല രംഗങ്ങളും ഈ സിനിമയില്‍ ഉണ്ട് . ഒരു രംഗം തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്റെ സമയത്ത് വിവിധ കഥാപാത്രങ്ങളുടെ പ്രതികരണമാണ് . സിനിമയുടെ ഒരു ന്യുനത ആയി തോന്നുന്നത് ജഗദീഷ് ചെയ്ത കഥാപാത്രമാണ് . തമാശയ്ക്ക് വേണ്ടി വെറുതെ അടി കൊള്ളുന്ന ഈ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. സായികുമാര്‍, ബോബന്‍, വേണു തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കി . ഒരു സാധാരണ കഥയെ ശുദ്ധമായ ഹാസ്യം കൊണ്ട് വിരസത തോന്നാതെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട് .
എന്റെ അഭിപ്രായം : കൊള്ളാം
No.1 തല്ലുകൊള്ളി പടം. എങ്ങനെയാ വിജയിച്ചെന്നു ഓര്‍ക്കുമ്പോള്‍ നമ്മുടെ ഒക്കെ നിലാവാരം ഇത്രക്കെ ഒള്ളു എന്ന് മനസ്സിലാക്കാം
മറുപടിഇല്ലാതാക്കൂ