സെലീന എന്ന യുവകവിയത്രി ആത്മഹത്യ ചെയ്യുന്നു . ഇതു എന്ത് കൊണ്ട് സംഭവിച്ചു എന്നത് സെലീനയുടെ ഭര്‍ത്താവിനെ അലട്ടുന്നു . ഇതിനു ഒരു ഉത്തരം കിട്ടാന്‍ വേണ്ടി തന്റെ ആത്മസുഹൃത്ത് ജേര്‍ണലിസ്റ്റ് ബാലുവിനെ സമീപിക്കുന്നു . താന്‍ സെലീനയെ പൂര്‍ണമനസ്സോടെ സ്നേഹിച്ചിരുന്നതായും തങ്ങള്‍ തമ്മില്‍ യാതൊരു ദാമ്പത്യപ്രശ്നവും ഇല്ലായിരുന്നെന്നും അയാള്‍ ബാലുവിനോട് പറയുന്നു .സെലീനയുടെ മരണത്തിനു പിന്നിലെ ദുരൂഹതയുടെ കെട്ടഴിക്കാന്‍ അയാള്‍ ബാലുവിനെ ചുമതലപ്പെടുത്തുന്നു . ഈ സിനിമ ബാലുവിന്റെ ഈ അന്വാഷണത്തിനെ ആസ്പദമാക്കിയാണ് മുമ്പോട്ടു നീങ്ങുന്നത് .
പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പില്‍ നിര്‍ത്താന്‍ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട് .സാധാരണ ഈ രീതിയിലുള്ള മറ്റു സിനിമകള്‍ പോലെ ഇതില്‍ നായകന്‍ തന്റെ നായകത്വം തെളിയിക്കുന്ന രംഗങ്ങള്‍ ഒന്നും തന്നെയില്ല , അതിനു പകരം സ്വാഭാവികമായുള്ള രംഗങ്ങള്‍ നമുക്ക് കാണാന്‍ കഴിയും . ഒരു പത്രപ്രവര്‍ത്തകന്‍ എങ്ങനെ വിവരങ്ങള്‍ ശേഖരിക്കുന്നു എന്നത് സ്വാഭാവികമായി ചിത്രീകരിക്കാന്‍ സംവിധായകന് കഴിയുന്നുണ്ട് . സെലീനയുടെ പൂര്‍വകാലചരിത്രം ചികഞ്ഞു പരിശോധിക്കുമ്പോള്‍ ബാലുവിന് പല ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ക്ക് ദ്രക്സാക്ഷിയാകേണ്ടി വരുന്നു . ഇത് ബാലുവിനെ ഈ സമസ്യയുടെ ഉത്തരത്തിലേക്ക് നയിക്കുന്നു.
മമ്മൂട്ടി സത്യാന്വാഷിയായ ജേര്‍ണലിസ്റ്റ് ആയി കഥാപാത്രത്തിന് മികവു നല്‍കുന്നതില്‍ വിജയിക്കുന്നു .സുകുമാരനും , പാര്‍വ്വതിയും തങ്ങളുടെ ഭാഗങ്ങള്‍ നന്നാക്കി . പവിത്രന്റെ സംവിധാനം പ്രശംസ അര്‍ഹിക്കുന്നു .
എന്റെ അഭിപ്രായം : നല്ലത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ