ഈ ചിത്രം ട്രക്ക് ഡ്രൈവറായ ബലരാമന്റെ കഥയാണ്. ആ വ്യക്തി അയാളുടെ പൂർവജീവിതത്തിൽ സംഭവിച്ച എന്തിനയോ ഭയക്കുന്നു. അതെന്താണെന്ന് ഈ സിനിമ പറയാൻ ശ്രമിക്കുന്നു.
മോഹൻലാൽ അഭിനേതാവ് എന്ന നിലയിൽ തിളങ്ങുന്നു. ലോക്കൽ ഗുണ്ടകളെ അടിച്ച് നിരപ്പാക്കുന്ന കേമനായും സ്വന്തം മകളുടെ ഭാവിയെക്കുറിച്ച് വേവലാതിപ്പെടുന്ന അച്ഛനായും നല്ല അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. പത്മകുമാറിന്റെ സംവിധാനം നന്നായിട്ടുണ്ട്. സിനിമയിൽ സസ്പെൻസ് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. പക്ഷെ നായകന്റെ പൂർവകാലചരിത്രം കുറച്ച് അവിശ്വസ്നീയമായി തോന്നി. അവസാന ഭാഗങ്ങൽ അത്ര നന്നായില്ല. മറ്റ് അഭിനേതാക്കളിൽ ജഗതി, ലാലു അലക്സ് നല്ല പ്രകടനം കാഴ്ച വെച്ചു.
എന്റെ അഭിപ്രായം : ഒരു മാതിരി കൊള്ളാം
Review in English
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ