രാമന് സ്വരക്ഷയ്ക്ക് വേണ്ടി റൌഡിയായ പ്രഭാകരന്‍ പിള്ളയെ കൊല്ലുന്നു. അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു . അവനെ പോലീസിനു കാട്ടി കൊടുക്കുന്നതിനു പകരം അവനെ സംരക്ഷിക്കാന്‍ കുറച്ചു പേര്‍ തയ്യാറാകുന്നു . രാമന് പക്ഷെ പ്രഭാകരന്‍ പിള്ളയുടെ ശത്രുക്കളായ ഇവരുടെ സംരക്ഷണം കുറച്ചു കഴിഞ്ഞപ്പോള്‍ ദുസ്സഹമായി തോന്നി തുടങ്ങി . ചെയ്ത് പോയ കുറ്റം അവനെ വേട്ടയാടാന്‍ തുടങ്ങുന്നു . ഉപേക്ഷിച്ചു പോന്ന സഹോദരിമാരെക്കുറിച്ച് ഓര്‍ത്ത് അവന്‍ വേദനിക്കുന്നു . ഈ അവസ്ഥയില്‍ ഒരു തീരുമാനമെടുക്കാന്‍ അവന്‍ ബാധ്യസ്ഥനാകുന്നു .
സാഹചര്യസമ്മര്‍ദം കൊണ്ട് കുറ്റം ചെയ്യേണ്ടി വന്ന ഒരു കൌമാരക്കാരന്റെ മനസ്സിലേക്ക് പത്മരാജന്‍ ഈ നോവല്‍ വഴി നമ്മെ കൊണ്ട് പോകുകയാണ് . സ്വാര്‍ത്ഥരായ മനുഷ്യര്‍ക്കിടയിലും യഥാര്‍ഥ സ്നേഹം ഉണ്ടെന്നു വേശ്യ കഥാപാത്രം വഴി ഈ നോവല്‍ ചൂണ്ടിക്കാണിക്കുന്നു . ഭീതിയുടെ നിഴല്‍ കുറ്റം ചെയ്ത രാമന് മുകളില്‍ മാത്രമല്ല അവന് അഭയം നല്കിയവരിലും ഉണ്ടെന്ന് നാം മനസ്സിലാക്കുന്നു . ഒരു കുറ്റവും അതിന്റെ പരിണത ഫലങ്ങളും ഒരു പറ്റം ഗ്രാമീണരുടെ ജീവിതത്തിലും മനോവ്യവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റങ്ങളെ മനോഹരമായി ചിത്രീകരിക്കുന്ന നോവല്‍ .
എന്റെ അഭിപ്രായം : വളരെ നല്ലത്
Review in English
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ