നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ മലയാളസിനിമയിലെ ഏറ്റവും മികച്ച പ്രണയകാവ്യങ്ങളില്‍ ഒന്നാണ് .പ്രേമം സാധാരണ എല്ലാ സിനിമകളിലും ഉപയോഗിക്കുന്ന ഒരു വികാരമാണ്,പക്ഷെ ഒരു പത്മരാജന്‍ ചിത്രത്തില്‍ അതിനെ വിത്യസ്തതലങ്ങളിലേക്ക് കൊണ്ട് പോകുകയാണ് .ഈ ചിത്രത്തില്‍ പ്രേമത്തിനെ അതിന്റെ സ്വാഭാവികമായ അനുഭൂതി,അതിനാടകിയത ചേര്‍ക്കാതെ പത്മരാജന്‍ അവതരിപ്പിക്കുന്നു.
സോളമന്‍ സോഫിയയോട് തന്റെ പ്രേമം അറിയിക്കുന്നത് ഒരു ബൈബിള്‍ വചനത്തിലൂടെയാണ്.പ്രേമത്തിന്റെ നനുത്ത ഭാവങ്ങളെ അതിന്റെ സ്വാഭാവികതയോടെ പുറത്തു കൊണ്ട് വരാന്‍ ഈ രംഗത്തിനു കഴിയുന്നു.ഈ സമയത്ത്,സോളമന്‍ തന്നെ പ്രേമിക്കുന്നു എന്ന അറിവ് സോഫിയയുടെ മുഖഭാവത്തിലുണ്ടാക്കുന്ന മാറ്റം,ഈ സിനിമയുടെ മനോഹരമായ രംഗങ്ങളിലോന്നാന്നു.ഈ സിനിമയെ കേവലം ഒരു പ്രേമകഥ എന്ന്‍ പറഞ്ഞു നിര്‍വചിക്കാന്‍ കഴിയുകയില്ല.മധ്യവര്‍ഗ സിറിയന്‍ ക്രിസ്ത്യന്‍ ജീവിതത്തിലേക്ക് ഒരു കണ്ണാടി കൂടിയാണിത് .പ്രേമത്തിന് അതിര്‍ വരമ്പുകള്‍ ഇല്ലെന്നു ഈ സിനിമ തെളിയിക്കുന്നു.സിനിമയുടെ അവസാന രംഗങ്ങളില്‍ ഈ തീഷ്ണമായ പ്രേമമാണ് സോളമനെ സോഫിയയക്ക് സംഭവിച്ച ദുരിതങ്ങള്‍ക്കതിതമായി അവളെ സ്നേഹിക്കാന്‍ പ്രേരണ നല്‍കുന്നത്.
അഭിനേതാക്കളില്‍ തിലകന്റെ അഭിനയം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.സാധാരണ സിനിമകളില്‍ കാണുന്ന അട്ടഹസിക്കുന്ന വില്ലന്‍ കഥാപാത്രമായല്ല, പക്ഷെ നിത്യജീവിതത്തില്‍ നമുക്ക് കാണാന്‍ കഴിയുന്ന തന്നിഷ്ടക്കാരനും കാമവെറി പൂണ്ടതുമായ ഈ കഥാപാത്രത്തെ അറിഞ്ഞു അഭിനയിക്കുന്നതില്‍ തിലകന്‍ വിജയിച്ചിരിക്കുന്നു.മോഹന്‍ലാലും ശാരിയും തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കി.ജോണ്‍സന്റെ മനോഹരമായ പശ്ചാത്തല സംഗീതം പ്രേമത്തിന്റെ നനുത്ത ഭാവങ്ങളെ,മാസ്മരികതയെ ഉള്‍ കൊള്ളുനതില്‍ വിജയിച്ചിരിക്കുന്നു.ഗാനങ്ങളും വളരെ നല്ലതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ