ചാണ്ടി എന്ന ഭൂമി ഇടപാടുകാരന്‍, മാത്യുസ് എന്ന കര്‍ഷകന്റെ ഭൂമി വാങ്ങിക്കാന്‍ താത്പര്യം കാണിക്കുന്നു.ചാണ്ടിക്ക് അത് വാങ്ങി പതിന്മടങ്ങ് ലാഭത്തില്‍ വില്‍ക്കാന്‍ ആണ് ഉദ്ദേശം.എന്നാല്‍ വളരെ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയ തന്റെ കൃഷിഭൂമി വില്‍ക്കാന്‍ മാത്യുസ് തയ്യാറാകുന്നില്ല. ഇത് ചാണ്ടിയെ പ്രകോപ്പിതനാക്കുകയും തന്റെ പ്രഭാവം ഉപയോഗിച്ച് മാത്യുസിനു മേല്‍ കള്ള കേസുകള്‍ ചാര്‍ത്താന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ സിനിമ ഇവര്‍ തമ്മിലുള്ള സംഘര്‍ഷത്തെയും മാത്യുസ് എങ്ങനെ തന്റെ കൃഷിഭൂമി സംരക്ഷിക്കുകയും ചെയ്യുന്നു എന്നത് തമാശയുടെ മേമ്പോടിയോടെ അവതരിപ്പിക്കുന്നു.
സിനിമയുടെ തുടക്കം ഒച്ചിഴയുന്ന വേഗതയിലാന്നു. കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും, മാത്യുസിന്റെ ഫാം വര്‍ണ്ണിക്കാനും അനാവശ്യമായി വളരെ സമയം പാഴാക്കുന്നു. ഭൂമാഫിയകള്‍ എങ്ങനെ ഫലഭൂവിഷ്ടമായ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്നത് വരച്ച് കാണിക്കാന്‍ ഈ സിനിമയില്‍ ഒരു ശ്രമം നടത്തുന്നതായി കാണാം. ഒരു പരിധി വരെ സംവിധായകന്‍ അതില്‍ വിജയിച്ചു എന്ന് പറയാം. അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാല്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു.ഒരു സാധാരണക്കാരന്റെ ഭാഗം തന്മയത്തോടെ അവതരിപ്പിക്കാന്‍ ലാലിന് കഴിഞ്ഞിട്ടുണ്ട്.സംവിധായന്‍ എന്ന നിലയില്‍, റോഷന്‍ അതിഭാവുകതയും,ലാലിന് അതിമാനുഷകതയും നല്‍കാതെ ലളിതമായ രീതിയില്‍ ഈ സിനിമ എടുക്കുന്നതില്‍ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.ജഗതിയുടെ കഥാപാത്രം നന്നായിട്ടുണ്ട്. ലാലു അലക്സ് നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ടെങ്കിലും ചില രംഗങ്ങളില്‍ അത്ര നന്നായിട്ടില്ല.
എന്റെ അഭിപ്രായം : കൊള്ളാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ