ഒരു സിനിമയ്ക്ക് ദേശിയ പുരസ്കാരം ലഭിക്കുമ്പോള്‍ അതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ വളരെ ഉയര്‍ന്നതായിരിക്കും.കുട്ടിസ്രാങ്കും ആ ഗണത്തില്‍പ്പെടുന്നു.പക്ഷെ സിനിമയുടെ തുടക്കത്തില്‍ തന്നെ ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നു. ഈ സിനിമ കുട്ടിസ്രാങ്ക് എന്ന വ്യക്തിയുടെ ജീവിത കഥ, മൂന്ന് വിത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ വീക്ഷണത്തില്‍ നിന്ന് പറയുന്നു.
ആദ്യ കഥയില്‍ കുട്ടിസ്രാങ്ക്, രേവമ്മയുടെ മുമ്പില്‍ രേവമ്മയുടെ ക്രുരനായ അച്ചന്റെ വിശ്വസ്ത സേവകനായി പ്രത്യക്ഷപ്പെടുന്നു.തന്റെ അച്ചന്‍ ചെയ്തു കൂട്ടുന്ന ക്രൂരകൃത്യങ്ങള്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് രേവമ്മ മനം മാറ്റം വന്ന കുട്ടിസ്രാങ്കിന്റെ കൂടെ അവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇവിടെ രംഗങ്ങള്‍ വളരെ നാടകീയമായി തോന്നുന്നു. സംവിധായകന്‍ എന്ന നിലയില്‍ ഷാജി ഇവിടെ ഒരു പരാജയമാണെന്ന് പറയാം.പത്മപ്രിയയുടെ അഭിനയത്തില്‍ സ്വഭാവികതയെക്കാള്‍ നാടകീയത കൂടുതലായി തോന്നുന്നു.
രണ്ടാമത്തെ കഥയില്‍ കുട്ടിസ്രാങ്ക് ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് പ്രത്യക്ഷപ്പെടുന്നത് . ചവിട്ടുനാടകത്തില്‍ തത്പരരായ ഒരു പറ്റം ആളുകളുടെ ഇടയില്‍ കുട്ടിസ്രാങ്കിനെ നമുക്ക് കാണാം. നാടക ആശാനായ ലോനി കുട്ടിസ്രാങ്കിനെ നാടകത്തില്‍ നായക വേഷം നല്‍കുന്നു. എന്നാല്‍ സ്ഥലത്തെ പണക്കാരനായ ജോപ്പന്‍ അവിടത്തെ വികാരിയുടെ സഹായത്തോടെ ഇതിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നു. കുട്ടിസ്രാങ്കിനെ സ്നേഹിക്കുന്ന ലോനിയുടെ സഹോദരി പെമെന്നയുടെ കാഴ്ചപ്പാടിലാണ് ഈ കഥ പുരോഗമിക്കുന്നത് .ഇവിടെ സംവിധായകന്‍ എന്ന നിലയില്‍ ഷാജി തിളങ്ങുന്നു. ചവിട്ടുനാടകത്തിന്റെ പശ്ചാത്തലവും അഭിനേതാക്കളില്‍ നിന്ന് സ്വാഭാവികമായ അഭിനയവും നല്ല രീതിയില്‍ അവതരിപ്പിക്കുവാന്‍ ഷാജിക്ക് കഴിഞ്ഞിട്ടുണ്ട് . ദൈവഭയമുള്ള ആ ജനതയെ ചൂഷണം ചെയ്യുന്ന വികാരിയായി സിദ്ദിക്കും, നാടക ആശാനായി സുരേഷ് കൃഷ്ണയും, പെമെന്നയായി കമാലിനിയും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു.
മൂന്നാമത്തെ കഥയില്‍ മൂകയായ കാളി എന്ന സ്ത്രീയുടെ ജീവിതത്തിലാണ് കുട്ടിസ്രാങ്ക് പ്രത്യക്ഷപ്പെടുന്നത് .എല്ലാവരാലും തഴയപ്പെട്ട കാളിയുടെ രക്ഷിതാവായിട്ടാണ് കുട്ടിസ്രാങ്കിനെ നമുക്ക് ഇവിടെ കാണാന്‍ കഴിയുക.ഇവിടെ സിനിമ വീണ്ടും അതിനാടകീയതയിലേക്ക് നീങ്ങുന്നതായി കാണാം.ക്ഷയിച്ചു കൊണ്ടിരുക്കുന്ന തറവാടിനെ രക്ഷിക്കാന്‍ അന്ധവിശ്വാസിയായ ഉണ്ണിത്താന്‍ എടുക്കുന്ന തീരുമാനവും, അത് നടപ്പിലാക്കാന്‍ കുട്ടിസ്രാങ്കിനെ ഏല്‍പ്പിക്കുന്നതും ശക്തമായ ഒരു പ്രമേയമാണെങ്കിലും, അത് തന്മയത്തോടെ അവതരിപ്പിക്കുന്നതില്‍ ഷാജി പരാജയപ്പെട്ടിരിക്കുന്നു. ആ എഴുത്തുകാരി കഥാപാത്രം അനാവശ്യമായി ഏച്ചു കെട്ടിയത് പോലെ തോന്നുന്നു.
ഈ മൂന്നു സ്ത്രികള്‍ തങ്ങളുടെ കഥകള്‍ പോലീസുകാരനോട് വിവരിക്കുന്ന രംഗങ്ങള്‍ നന്നായിട്ടുണ്ടങ്കിലും, മൊത്തത്തില്‍ ആദ്യത്തെയും, മൂന്നാമത്തെയും കഥകളിലെ ബലഹീനത കാരണം സിനിമ പ്രതിക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല.. മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ നന്നാക്കി.
എന്റെ അഭിപ്രായം : നിരാശാജനകം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ