മൈക്ക് എന്ന കര്‍ഷകന്‍ തന്റെ കടബാധ്യത ഒഴിവാക്കാന്‍ വേണ്ടി തന്റെ കിഡ്നി ആനന്ദ് എന്ന ധനികന് ദാനം ചെയ്യാന്‍ തീരുമാനിക്കുന്നു.അതിലേക്കായി ആനന്ദിന്റെ വീട്ടില്‍ താമസിക്കുന്നു.മൈക്കിന്റെ സവിശേഷതയെന്തെന്നാല്‍ വളരെ ഉച്ചത്തിലെ സംസാരിക്കുകയുള്ളൂ ,കാണുന്ന ആള്‍ക്കാരുമായും ചങ്ങാത്തം കൂടാന്‍ ശ്രമിക്കും,ഒരു ഗ്രാമീണന്റെ എല്ലാ നിഷ്കളങ്കതയുമുള്ള ഒരു സ്വഭാവം.ശാന്തത ആഗ്രഹിക്കുന്ന ആനന്ദിന് മൈക്കിന്റെ ഈ സ്വഭാവം ആദ്യം ഇഷ്ടപ്പെടുന്നില്ല.എന്നാല്‍ മൈക്ക് വളരെ പെട്ടെന്ന് തന്നെ ആനന്ദിന്റെ അയല്‍ക്കാരുടെ സ്നേഹം പിടിച്ചു പറ്റുന്നു.ഏകനായ ആനന്ദിന്റെ ദുഃഖം മനസ്സിലാക്കി മൈക്ക് ആനന്ദിനെ സഹായിക്കുകയും അത് വഴി ആനന്ദിന്റെ സ്നേഹം പിടിച്ച് പറ്റുകയും ചെയ്യുന്നു.
ജയരാജ് സംവിധായകന്‍ എന്ന നിലയില്‍ ഒരു ഹൃദയസ്പര്‍ശിയായ കഥ അവതരിപ്പിക്കുന്നതില്‍ വിജയിക്കുന്നുണ്ടെങ്കിലും, ഒരു ഒഴുക്കുള്ള തിരക്കഥ രൂപപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നു.പല ഭാഗങ്ങളിലും ഒരു ഇഴച്ചില്‍ കാണപ്പെടുന്നു.ആനന്ദിന്റെ പൂര്‍വകാല ചരിത്രം മികവോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.തമാശയ്ക്ക് വേണ്ടിയുള്ള കൊച്ചു കുട്ടികളുടെ രംഗങ്ങളും അത്ര നന്നായില്ല.മമ്മൂട്ടി അഭിനേതാവ് എന്ന നിലയില്‍ തിളങ്ങുന്നു.ആ ഒരു കഥാപാത്രത്തെ അറിഞ്ഞ്,സ്വാഭാവികമായ ഒരു അഭിനയം കാഴ്ച വയ്ക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ആനന്ദിന്റെ ഭാഗം ശശികുമാര്‍ ഭംഗിയാക്കി. മറ്റു അഭിനേതാക്കളില്‍ ജനാര്‍ദ്ദനന്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.
എന്റെ അഭിപ്രായം : കൊള്ളാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ