ഹരിദാസ് തന്റെ സുഹൃത്ത് സരയുവിന്റെ കൂടെ പലേരി എന്ന ഗ്രാമത്തില്‍ എത്തിച്ചേരുന്നു. 52 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട മാണിക്യം എന്ന സ്ത്രീയെക്കുറിച്ചു അറിയുന്നതിനായിരുന്നു. പൊലീസിനു കൊലപാതകിയെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുമായി സംസാരിച്ചപ്പോള്‍ അഹമ്മദ് ഹാജി എന്ന ഭൂപ്രമുഖനു ഇതുമായി ബന്ധമുണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നു. ഹാജിയുടെ മകനെ ഹരിദാസ് പോയി കാണുന്നു. ഹരിദാസിന് ഈ കൊലപാതകവുമായി എന്താണ് ബന്ധം, ഹാജിയുടെ മകന്റെ പങ്ക് എന്താണ്. ഇവയ്ക്ക് സിനിമയുടെ അവസാന ഭാഗങ്ങളില്‍ ദുരൂഹതയുടെ കെട്ട് അണിയുമ്പോള്‍ നമുക്ക് ഉത്തരം ലഭിക്കുന്നു.
സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത്ത് തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 52 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളം പുനസ്രിഷ്ടിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ആ കാലഘട്ടത്തിലെയും ഈ കാലഘട്ടത്തിലെയും സംഭവങ്ങള്‍ കോര്‍ത്ത് ഇണക്കിയുള്ള ചില രംഗങ്ങള്‍ നന്നായിട്ടുണ്ട്. ഈ സിനിമ കേവലം ഒരു കൊലപ്പാതകവും അതിനെ കുറിച്ചുള്ള അന്വാഷണവും മാത്രമല്ല, ആ കാലഘട്ടത്തിലെ രാഷ്ട്രിയവും അതിനോട് അനുബന്ധിച്ചുള്ള മാറ്റങ്ങളും വരച്ച് കാണിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് പരോക്ഷമായി ഈ കൊലപ്പാതകത്തില്‍ ഹാജിയെ സഹായിക്കുക വഴിയുണ്ടെന്നും നമുക്ക് അറിയാന്‍ കഴിയുന്നു. ഇത് പോലൊരു പ്രമേയം വഴി പരിശുദ്ദമെന്നു നാം കരുതുന്ന പലതിലും തിന്മ ഉണ്ടെന്നു പറയാന്‍ ശ്രമിക്കുന്നതായി കാണാം. ഈ ഒരു വീക്ഷണത്തെ മുമ്പില്‍ കൊണ്ടു വരുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്.
മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. സരയു എന്ന കഥാപാത്രത്തിന്റെ ആവശ്യകത ഇല്ലായിരുന്നു. സരയു,ഹരിദാസ് ബന്ധം വെറുതെ ഒരു സമസ്യ സൃഷ്ടിക്കാന്‍ വേണ്ടി ഉണ്ടാക്കിയത് പോലെ തോന്നുന്നു.
എന്റെ അഭിപ്രായം : നല്ലത്
Review in English
a fantastic creation by renjith.........
മറുപടിഇല്ലാതാക്കൂ