Text

For Best Reading Experience install Anjali Old Lipi Unicode font at Fonts folder

2011, മാർച്ച് 10, വ്യാഴാഴ്‌ച

പലേരിമാണിക്യം ഒരു കൊലപാതകത്തിന്റെ കഥ മലയാളം സിനിമ Palerimanikyam Oru Kolapathakanthinte Kadha Review



ഹരിദാസ്‌ തന്റെ സുഹൃത്ത്‌ സരയുവിന്റെ കൂടെ പലേരി എന്ന ഗ്രാമത്തില്‍ എത്തിച്ചേരുന്നു. 52 വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലപ്പെട്ട മാണിക്യം എന്ന സ്ത്രീയെക്കുറിച്ചു അറിയുന്നതിനായിരുന്നു. പൊലീസിനു കൊലപാതകിയെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുമായി സംസാരിച്ചപ്പോള്‍ അഹമ്മദ്‌ ഹാജി എന്ന ഭൂപ്രമുഖനു ഇതുമായി ബന്ധമുണ്ടെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നു. ഹാജിയുടെ മകനെ ഹരിദാസ് പോയി കാണുന്നു. ഹരിദാസിന് ഈ കൊലപാതകവുമായി എന്താണ് ബന്ധം, ഹാജിയുടെ മകന്റെ പങ്ക് എന്താണ്. ഇവയ്ക്ക് സിനിമയുടെ അവസാന ഭാഗങ്ങളില്‍ ദുരൂഹതയുടെ കെട്ട് അണിയുമ്പോള്‍ നമുക്ക് ഉത്തരം ലഭിക്കുന്നു.

സംവിധായകന്‍ എന്ന നിലയില്‍ രഞ്ജിത്ത് തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. 52 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളം പുനസ്രിഷ്ടിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. ആ കാലഘട്ടത്തിലെയും ഈ കാലഘട്ടത്തിലെയും സംഭവങ്ങള്‍ കോര്‍ത്ത്‌ ഇണക്കിയുള്ള ചില രംഗങ്ങള്‍ നന്നായിട്ടുണ്ട്. ഈ സിനിമ കേവലം ഒരു കൊലപ്പാതകവും അതിനെ കുറിച്ചുള്ള അന്വാഷണവും മാത്രമല്ല, ആ കാലഘട്ടത്തിലെ രാഷ്ട്രിയവും അതിനോട് അനുബന്ധിച്ചുള്ള മാറ്റങ്ങളും വരച്ച് കാണിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ പങ്ക് പരോക്ഷമായി ഈ കൊലപ്പാതകത്തില്‍ ഹാജിയെ സഹായിക്കുക വഴിയുണ്ടെന്നും നമുക്ക് അറിയാന്‍ കഴിയുന്നു. ഇത് പോലൊരു പ്രമേയം വഴി പരിശുദ്ദമെന്നു നാം കരുതുന്ന പലതിലും തിന്മ ഉണ്ടെന്നു പറയാന്‍ ശ്രമിക്കുന്നതായി കാണാം. ഈ ഒരു വീക്ഷണത്തെ മുമ്പില്‍ കൊണ്ടു വരുന്നതില്‍ സിനിമ വിജയിച്ചിട്ടുണ്ട്.

മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്. സരയു എന്ന കഥാപാത്രത്തിന്റെ ആവശ്യകത ഇല്ലായിരുന്നു. സരയു,ഹരിദാസ്‌ ബന്ധം വെറുതെ ഒരു സമസ്യ സൃഷ്ടിക്കാന്‍ വേണ്ടി ഉണ്ടാക്കിയത് പോലെ തോന്നുന്നു.

എന്റെ അഭിപ്രായം : നല്ലത്                              

Review in English

  



1 അഭിപ്രായം: