കഥ തുടരുന്നു, ഭര്‍ത്താവ് നഷ്ടപ്പെട്ട, ഒരു കൊച്ചു കുട്ടിയുള്ള സ്ത്രിയുടെ കഥ പറയുന്നു. വിദ്യ, ഒരു ഹിന്ദു , ഷാനവാസ് എന്ന മുസ്ലിമിനെ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് വിവാഹം കഴിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അവരുടെ കൊച്ചു കുടുംബത്തില്‍ സന്തോഷം അലതല്ലുന്നു, പക്ഷെ വിധി ആഗ്രഹിക്കുന്നത് മറ്റൊന്നായിരുന്നു, ഷാനവാസ് കൊല്ലപ്പെടുന്നു. ഷാനവാസിന്റെ മരണത്തിനു ശേഷം വിദ്യ എങ്ങനെ തന്റെ കൊച്ചു കുട്ടിയേയും കൊണ്ട് മത വികാരങ്ങളാല്‍ വിഭജിക്കപ്പെട്ട ഈ സമൂഹത്തില്‍ ജീവിക്കാന്‍ ശ്രമിക്കുന്നു എന്നത് സിനിമയെ മുമ്പോട്ടു നയിക്കുന്നു.
സിനിമയുടെ തുടക്കം നന്നായിട്ടുണ്ട്. പ്രതീക്ഷയ്ക്ക് വക നല്‍കുന്നു, പക്ഷെ സിനിമ പുരോഗമിക്കുമ്പോള്‍ ആ പ്രതീക്ഷയ്ക്ക് കോട്ടം തട്ടുന്നു. നാടകീയമായ രംഗങ്ങള്‍ക്ക് പ്രാമുഖ്യം കൂടുന്നു. സംവിധായകന്‍ എന്ന നിലയില്‍ സത്യന്‍ അന്തിക്കാടിന് തന്റെ മുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ട് ഉണ്ടെങ്കിലും ഒഴുക്കുള്ള തിരക്കഥയില്‍ പരാജയപ്പെടുന്നു. നല്ല മനസ്സുള്ള ഓട്ടോക്കാരനായി ജയറാം തിളങ്ങുന്നു. ലളിത,ഇന്നസെന്റ് തങ്ങളുടെ ഭാഗം നന്നാക്കി. ഒരു രംഗത്ത് മാത്രമേ ഉള്ളുവെങ്കിലും മാമുക്കോയ താന്‍ എത്ര നല്ല നടനാണെന്ന് തെളിയിച്ചു.
എന്റെ അഭിപ്രായം : നിരാശാജനകം
Review in English
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ