അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തിലെക്കു കണ്ണോടിക്കുകയാണ് ഈ സിനിമ. കലാപരമായി കഴിവുകള്‍ ഉള്ളവര്‍ ആണെങ്കിലും ജീവിതത്തിനെ ഒരു നേരമ്പോക്ക് മാത്രമായിട്ടാണ് ഇവര്‍ കാണുന്നത്. പക്ഷെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവരെ പല ജോലികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെങ്കിലും അവര്‍ക്ക് സംഗീതത്തില്‍ കഴിവുകള്‍ ഉള്ളത് കൊണ്ട് ഒരു ഗാനമേള സംഘം രൂപികരിക്കുന്നു. പക്ഷെ പ്രോഗ്രാമുകള്‍ കിട്ടാന്‍ അവര്‍ ബുദ്ധിമുട്ടുന്നു. ഇതിനിടയില്‍ അവരില്‍ ഒരാള്‍ക്ക് ഒരു ടെലിവിഷന്‍ പരിപാടിയില്‍ അവസരം കിട്ടുകയും അയാള്‍ വിജയിക്കുകയും ചെയ്യുന്നു. ഈ വിജയം കൊണ്ട് അയാള്‍ക്ക് വേറെ അവസരങ്ങള്‍ ലഭിക്കുകയും, ഇത് അയാളും മറ്റു നാല് പേരുമായി തെറ്റിധാരണകള്‍ക്ക് ഇട വരുത്തുന്നു. എങ്ങനെ ഈ സുഹൃത്തുകളുടെ ജിവിതം മുമ്പോട്ടു നീങ്ങുന്നു എന്നതിനെ ആസ്പദമാക്കിയാണ് ഈ സിനിമ.
സംവിധായകന്‍ എന്ന നിലയില്‍ വിനീത് തന്റെ കഴിവ് പ്രകടിപ്പിക്കുന്നെണ്ടങ്കിലും അതിനാടകിയമായ ചില രംഗങ്ങള്‍ ഒഴിവാക്കേണ്ടിയിരുന്നു. കഥയില്‍ പുതുമയൊന്നുമില്ല. പല രംഗങ്ങളും കച്ചവടതാത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഏച്ച് കെട്ടിയത് പോലെ തോന്നുന്നു. അഭിനേതാക്കളില്‍ പുതുമുഖങ്ങള്‍ തെറ്റില്ലാത്ത അഭിനയം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും, അവരുടെ പരിചയക്കുറവ് ചില രംഗങ്ങളില്‍ കാണാനുണ്ട്.
Review in English എന്റെ അഭിപ്രായം : നിരാശാജനകം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ