നന്ദകുമാര്‍ എന്ന സംവിധായകന് ഒരു കത്ത് ലഭിക്കുന്നു. ദാസന്‍ എന്ന കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിട്ടു പോയ തന്റെ അച്ചന്‍ ദാമോദരന് അയച്ച കത്ത് ആയിരുന്നു അത് .അന്വാഷിച്ചപ്പോള്‍ ദാമോദരന്‍ ഈ വീട്ടില്‍ മുമ്പ് താമസിച്ചിരുന്ന ആളിന്റെ ഡ്രൈവര്‍ ആയിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. നന്ദകുമാര്‍ ദാമോദരനെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇതേ സമയം ആ കത്ത് നന്ദകുമാറിന്റെ മകള്‍ അമ്മു വായിക്കാന്‍ ഇടയാകുന്നു. ദാമോദരന്‍ എന്ന വ്യാജേന അമ്മു ദാസന് കത്തുകള്‍ അയക്കാന്‍ തുടങ്ങുന്നു. ഈ കുട്ടികള്‍ തമ്മിലുള്ള ആശയവിനിമയവും അതിന്റെ പ്രത്യാഘാതങ്ങളെ ആസ്പദമാക്കിയാണ് സിനിമ മുമ്പോട്ട് നീങ്ങുന്നത്.
മോഹന്‍ രാഘവന്‍ സംവിധായകന്‍ എന്ന നിലയില്‍ നല്ല പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. കത്ത് ലഭിക്കുമ്പോള്‍ നന്ദകുമാര്‍ അതിനെ ആസ്പദമാക്കി ഒരു സിനിമയെക്കുറിച്ച് ചിന്തിക്കുന്ന പാരലെല്‍ ട്രാക്ക് നന്നായിട്ടുണ്ട്. അത് വഴി സിനിമയില്‍ സംഭവിക്കുന്നതുപോലെ ഒരു ശുഭകരമായ അന്ത്യം ദാസന്റെ കാര്യത്തിലും ഉണ്ടാകുമോ എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. കോള കമ്പനിക്കെതിരെയുള്ള പ്രക്ഷോഭം മുഖ്യകഥക്ക് കോട്ടം തട്ടാതെ ചേര്‍ക്കുന്നതില്‍ വിജയിച്ചിരിക്കുന്നു. അഭിനേതാക്കളില്‍ ശ്വേത മേനോന്‍ ദാസന്റെ അമ്മയായി നല്ല അഭിനയം കാഴ്ച വയ്ക്കുന്നു. ദാസനും അമ്മുവായും അഭിനയിക്കുന്ന കുട്ടികളും നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു. കുട്ടികളുടെ പവിത്രമായ മനസ്സിനെ എടുത്തു കാണിക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു സിനിമ.
എന്റെ അഭിപ്രായം : നല്ലത്
REVIEW IN ENGLISH
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ