ധ്വനി എന്ന കോളേജ് വിദ്യാര്‍ത്ഥിനി തന്റെ തറവാട്ടില്‍ നടന്ന ഏതോ ഒരു സംഭവത്തിന് ശേഷം അസാധാരണമാം വിധം പെരുമാറുന്നു. ബന്ധുവായ പ്രിയന്‍ ധ്വനിയെ മനോരോഗ വിദഗ്ധനായ മിഥുനെ ചികിത്സയ്ക്കായി ഏല്പിക്കുന്നു . മിഥുന്‍ എങ്ങനെ ധ്വനിയുടെ ഈ അവസ്ഥയെ സമീപിക്കുന്നു എന്നതാണ് ഈ സിനിമയിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത് . ഇതിനിടയില്‍ നടക്കുന്ന ചില കൊലപാതകങ്ങള്‍ക്ക് ഉത്തരവാദിയായി ധ്വനിയെ പോലീസ് സംശയിക്കുന്നു . ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ധ്വനി തന്നെയാണോ , അതോ മറ്റാരെങ്കിലും ആണോ ? ഇവയ്ക്ക് ഉത്തരം നല്‍കാന്‍ മിഥുന്‍ ശ്രമിക്കുന്നു .
നല്ല ക്ഷമാശീലം ഉള്ളവര്‍ക്ക് മാത്രമേ ഈ സിനിമ പൂര്‍ണമായും കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ . കാരണം തുടക്കത്തില്‍ തന്നെ വളരെ അരോചകമായ അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ച വെച്ചിരിക്കുന്നത് . മോഹന്‍ലാലിനെ അവതരിപ്പിക്കുന്ന ആദ്യ രംഗം വളരെ നിലവാരം കുറഞ്ഞതായി തോന്നുന്നു .പിന്നീട് താന്‍ അപാര ബുദ്ധിമാനും, ജ്ഞാനിയുമാണെന്ന് പൊങ്ങച്ചം കൂടി വിളമ്പുമ്പോള്‍ നല്ലൊരു ശതമാനം താത്പര്യം സിനിമയില്‍ നഷ്ടപ്പെടുന്നു . ധ്വനിയുടെ ഭാഗം ചെയ്ത പാര്‍വ്വതി എന്ന നടി അഭിനയം എന്നത് മുഖം കൊണ്ടുള്ള ഗോഷ്ടി എന്നാണ് ധരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു . മുത്തച്ഛന്റെ ഭാഗം ചെയ്ത നടന്‍ അമിതാഭിനയം കൊണ്ട് വെറുപ്പിക്കുന്നു. ജഗതിയെ വെറുതെ കാഴ്ച വസ്തുവായി ഒരു ചെറിയ വേഷത്തില്‍ പ്രേഷകരുടെ ക്ഷമ പരീക്ഷിക്കാന്‍ കൊണ്ടുവന്നത് പോലെ തോന്നി .നല്ലത് എന്ന് പറയാന്‍ ഉള്ളത് സായികുമാറിന്റെയും,സുരേഷ് കൃഷ്ണയുടെയും അഭിനയമാണ് . കുറച്ചൊക്കെ സിനിമയില്‍ ഒരു സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിയുന്നുണ്ടെങ്കിലും അത് നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ സിബിക്ക് കഴിഞ്ഞിട്ടില്ല .
എന്റെ അഭിപ്രായം : നിരാശാജനകം
REVIEW IN ENGLISH
REVIEW IN ENGLISH
ആ തീയേറ്റര്‍ ചുട്ടു കരിക്കാതിരുന്നത് ഭാഗ്യം!
മറുപടിഇല്ലാതാക്കൂഎന്നാ പിന്നെ ഇനി ഈ സിനിമ കാണാൻ പോയി സമയം മിനക്കെടുത്തുന്നില്ല...അല്ല പിന്നെ,
മറുപടിഇല്ലാതാക്കൂആശംസകൾ