ഗോപികൃഷ്ണന്‍ എന്ന കൈക്കൂലി വാങ്ങിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെയും അയാളെ പിടിക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെയും കഥ ഈ സിനിമ പറയുന്നു. സുകുമാരന്‍ എന്ന വ്യക്തി തന്റെ വീടുപ്പണിക്കുള്ള അനുവാദത്തിനായി ഗോപീകൃഷ്ണനെ സമീപിക്കുന്നു. അയാള്‍ കൈക്കൂലി നല്‍കാന്‍ തയ്യാറാകുന്നു. ഗോപികൃഷ്ണന്‍ കൈക്കൂലി വാങ്ങിക്കുമോ, പോലീസ് ഉദ്യോഗസ്ഥന് ഗോപീകൃഷ്ണനെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരാന്‍ സാധിക്കുമോ, ഈ ചോദ്യങ്ങള്‍ക്ക് സിനിമ ഉത്തരം നല്‍കാന്‍ ശ്രമിക്കുന്നു.
മോഹന്‍ലാല്‍ നല്ലൊരു നടനാണ് , എന്നാല്‍ സുകുമാരന്റെ ഭാഗത്തില്‍ ലാലിന്റെ അഭിനയം വളരെ അരോചകമായി തോന്നി. തമാശ രംഗങ്ങള്‍ ഒന്നും തന്നെ ഏശുന്നില്ല. സുകുമാരന്റെ ദാമ്പത്യ പ്രശ്നങ്ങള്‍ മറ്റൊരു കഥയായി സിനിമയ്ക്ക് ഒരു ഗൌരവ ഭാവം നല്‍കാനുള്ള ശ്രമം പാളി പോകുന്നു. കോടതി ഭാഗങ്ങള്‍ നാടകീയമായി തോന്നുന്നു. പ്രേക്ഷകര്‍ കണ്ണീര്‍ പുഴയോഴുക്കും എന്നായിരുന്നു സംവിധായകന്റെ ഉദ്ദേശമെങ്കില്‍ അതില്‍ അദ്ദേഹം പരാജയപ്പെട്ടു എന്ന് തന്നെ പറയാം.
കൂടുതലും ന്യുനതകള്‍ ആണെങ്കിലും ചില അഭിനേതാക്കളുടെ പ്രകടനത്തെ തട്ടി കളയാന്‍ പറ്റുകയില്ല . സുരാജ് തന്റെ ഭാഗം നന്നാക്കിയിട്ടുണ്ട് . നെടുമുടി വേണു, കോട്ടയം നസീര്‍ എന്നിവരുടെ കൊച്ചു വേഷങ്ങള്‍ സിനിമയെ പൂര്‍ണ തകര്‍ച്ചയിലേക്ക് കൂപ്പു കുത്തുന്നതില്‍ നിന്ന് രക്ഷിക്കുന്നു.
എന്റെ അഭിപ്രായം : നിരാശാജനകം
REVIEW IN ENGLISH
REVIEW IN ENGLISH
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ