അജിത്ത് എന്ന മലയാളിയായ ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് കല്കത്തയില്‍ ജോലി ചെയ്യുന്നു . തന്റെ ജോലിക്കിടയില്‍ ഒരു മലയാളി യുവാവിനെയും യുവതിയെയും അയാള്‍ കണ്ടു മുട്ടുന്നു . എന്നാല്‍ പിന്നീട് ആ യുവാവ് മരിച്ചതായി ടെലിവിഷന്‍ വാര്‍ത്തയില്‍ അജിത്ത് കാണുന്നു . ആ യുവതിയെ ഒരു ചേരിയില്‍ അടച്ചിട്ട ഒരു മുറിയില്‍ മുറിവേറ്റു കാണപ്പെടുന്നു . അന്വാഷണത്തില്‍ നിന്ന് ആ യുവാവ് തന്റെ ഭര്‍ത്താവ് ആണെന്ന് യുവതി പറയുന്നു .ഈ മരണത്തിനു പിന്നിലുള്ള ദുരൂഹതകളുടെ കെട്ടഴിക്കാന്‍ അജിത്ത് ശ്രമിക്കുന്നു .
തുടക്കത്തില്‍ ഈ സിനിമ നല്ല പ്രതീക്ഷ നല്‍കുന്നു .ആരാണ് കൊലപാതകത്തിന്റെ പിന്നില്‍, അതിന്റെ പിറകിലെ കാരണങ്ങള്‍ ഇവയൊക്കെ പ്രേഷകരെ ജിജ്ഞാസയുടെ മുനമ്പില്‍ നിര്‍ത്താന്‍ പറ്റിയ ഘടകങ്ങളാണ് , എന്നാല്‍ സിനിമ പുരോഗമിക്കുമ്പോള്‍ അവയ്ക്ക് കോട്ടം തട്ടുന്നു . സാധാരണ കച്ചവട സിനിമകളില്‍ പോലെ ഒരു വില്ലനും കുറെ സംഘട്ടനങ്ങളും കാണാന്‍ കഴിയുന്നു . കൃഷ്ണപ്രിയുടെ ഭൂതകാലം മനസ്സില്ലാക്കാന്‍ ഉള്ള ശ്രമങ്ങള്‍ യുക്തിക്ക് നിരക്കാത്തതായി തോന്നുന്നു .
സിനിമയുടെ നല്ല ഘടകങ്ങള്‍ എന്ന് പറയാന്‍ സാധിക്കുന്നത് കല്‍കത്ത നഗരത്തെ അതിന്റെ മുഴുവന്‍ പ്രഭയോടെ അവതരിപ്പിക്കുന്നതില്‍ ബ്ലെസ്സി വിജയിച്ചിട്ടുണ്ട് . അജിത്തിന്റെ മധ്യവര്‍ഗ ജീവിതത്തെ തന്മയത്തോടെ അവതരിപ്പിച്ചിട്ടുണ്ട് . ദിലീപും മീര ജാസ്മിനും നല്ല പ്രകടനം കാഴ്ച വെക്കുന്നു . സിനിമയുടെ പ്രധാന ആകര്‍ഷണം മീര തന്നെയാണ് . എല്ലാം തികഞ്ഞ ഒരു അഭിനയമൊന്നും കാഴ്ച വെക്കാന്‍ മീരക്ക് കഴിഞ്ഞിട്ടില്ലെങ്കിലും കൃഷ്ണപ്രിയ എന്ന യുവതിയുടെ നിഷ്കളങ്കത പ്രതിഭലിപ്പിക്കാന്‍ മീരക്ക് കഴിഞ്ഞിട്ടുണ്ട് .ഇന്നസെന്റ് തന്റെ ഭാഗം നന്നാക്കിയെങ്കിലും തമാശ രംഗങ്ങള്‍ക്ക് ഒരു പുതുമയൊന്നും ഇല്ല . നല്ല ഒരു സിനിമക്കുള്ള കഥാതന്തു ആണെങ്കിലും ബ്ലെസി അത് എങ്ങനെ പറയണം എന്ന കാര്യത്തില്‍ ആശയകുഴപ്പത്തില്‍ ആണെന്ന് കാണാം . അത് കൊണ്ട് ഒരു ഒഴുക്കില്ലാതെ പല ദിശകളിലേക്ക് സിനിമ നീങ്ങുന്നു .
എന്റെ അഭിപ്രായം : ഒരു മാതിരി കൊള്ളാം
ഞാനും കണ്ടിരുന്നു..
മറുപടിഇല്ലാതാക്കൂഎന്റെ അഭിപ്രായവും അത് തന്നെ..
ഒരു മാതിരി കൊള്ളാം..