കലാദര്‍ശനയിലെ കലാകാരന്മാര്‍ക്ക് വിയ്യൂര്‍ ജയിലില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നു . പൂര്‍വവിദ്യാര്‍ത്ഥികളായ ഉണ്ണിയും അയാളുടെ സുഹൃത്തുക്കളും ഇവരുടെ കൂടെ പോകുന്നു . തങ്ങള്‍ ജയിലില്‍ ആക്കിയ കാസിം, ഇവര്‍ പരിപാടി അവതരിപ്പിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ടുന്നു .കാസിമിന്റെ കൊലയുമായി ഇവര്‍ക്ക് പങ്കുണ്ടെന്ന് പോലീസു സംശയിക്കുന്നു . തമാശയുടെ മേമ്പൊടിയോടെ ഈ പോലീസു അന്വഷണം ഈ സിനിമ കാണിക്കുവാന്‍ ശ്രമിക്കുന്നു .
വളരെ നിലവാരം കുറഞ്ഞ തമാശ സിനിമയിലുടനീളം കാണാം . തമാശയ്ക്ക് വേണ്ടി മലയാള സിനിമയില്‍ സാധാരണ ഉപയോഗിക്കുന്ന ഫിസിക്കല്‍ കോമഡി, അതായത് ഓട്ടവും ചാട്ടവും ഉരുണ്ടു വീഴലും അതൊക്കെ ഇതിലുമുണ്ട് . പുതിയ മിമിക്രി കലാകാരന്മാര്‍ നിരാശപ്പെടുത്തുന്നു . ഈ സിനിമയില്‍ മലയാളത്തിലെ വലിയ ഹാസ്യതാരങ്ങള്‍ എല്ലാവരും തന്നെ ഉണ്ടെങ്കിലും ആര്‍ക്കും നല്ല പ്രകടനം കാഴ്ച വെക്കാന്‍ കഴിയുന്നില്ല . ഇന്നസെന്റിന്റെ അഭിനയവും അരോചകമായി തോന്നി .സുരാജ് ചില രംഗങ്ങളില്‍ തിളങ്ങുന്നു .അതിലൊന്ന് പ്രമുഖ നടന്മാര്‍ പാട്ട് രംഗങ്ങളില്‍ എങ്ങനെ അഭിനയിക്കും എന്നത് നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സുരാജിന് കഴിഞ്ഞിട്ടുണ്ട് . പോലീസു ഉദ്യോഗസ്ഥനായി അഭിനയിച്ച നടന്‍ അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ പോലും അറിയില്ലാത്ത വ്യക്തിയാണെന്ന് തോന്നുന്നു . ഗര്‍ജനം മാത്രമേയുള്ള മുഖത്ത് ഭാവഭേദങ്ങള്‍ വരുത്തുന്നതില്‍ പരാജയപ്പെടുന്നു . എന്നാല്‍ സുരേഷ്കൃഷ്ണ നല്ല പ്രകടനം കാഴ്ച വെക്കുന്നു . തുളസിദാസ് സംവിധായകന്‍ എന്ന നിലയില്‍ ഈ സിനിമയില്‍ ഒരു വമ്പന്‍ പരാജയമാണെന്ന് പറയാം . തമാശ രംഗങ്ങള്‍ നല്ല രീതിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല , കേവലം ഒരു അടിപ്പടമെന്ന നിലയിലും ഒരു പ്രതീക്ഷ തരുന്നില്ല .
എന്റെ അഭിപ്രായം : മോശം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ