ചെറുപ്പക്കാരനും ധനികനുമായ സൈമണ്‍ എന്ന കച്ചവടക്കാരന്‍ കൊല്ലപ്പെടുന്നു .ഈ മരണം സംഭവിക്കുന്നത് നിരഞ്ജന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുമ്പില്‍ വെച്ചാണ് .മരണത്തിന് മുമ്പ് സൈമണ്‍ എന്തോ പുലമ്പുന്നു ,അത് നിരഞ്ജന്‍ കേള്‍ക്കുന്നു .ഇതിനെ ആസ്പദമാക്കി എങ്ങനെ നിരഞ്ജന്‍ സൈമന്റെ കൊലപാതകിയെ കണ്ട് പിടിക്കുന്നു എന്നത് ഈ സിനിമ ചിത്രീകരിക്കുന്നു .
ഈ സിനിമയുടെ പ്രധാന ന്യൂനത എന്ന് പറയാവുന്നത് ഈ കൊലപാതകത്തിനെക്കുറിച്ചുള്ള അന്വോഷണത്തിന് പകരം സംവിധായകന്‍, പൃഥ്വിരാജ് ഒരു സൂപ്പര്‍ താരത്തിനെ പോലെ സ്ലോ മോഷനില്‍ നടക്കണം ,തീപ്പൊരി ഇംഗ്ലീഷ് സംഭാഷണങ്ങള്‍ കാച്ചണം എന്നിവയില്‍ നിഷ്കര്‍ഷിക്കുന്നത് പോലെ തോന്നുന്നു .എന്നാല്‍ സുരേഷ് ഗോപിയെ അനുകരിക്കാനുള്ള ഈ ശ്രമത്തില്‍ പ്രിഥ്വിരാജ് അമ്പേ പരാജയപ്പെടുന്നു എന്നുള്ളതാണ് വസ്തുത . നല്ലൊരു സസ്പെന്‍സ് നിറഞ്ഞ സിനിമക്ക് പകരം ലഭിക്കുന്നത് സാധാരണ സിനിമകളില്‍ കാണുന്ന ഒരു പുതുമയുമില്ലാത്ത വില്ലെന്‍ കഥാപാത്രവും ,തമിഴ് സിനിമയെ അനുകരിക്കുന്ന കുറെ അടി രംഗങ്ങളുമാണ് . മലയാള സിനിമയെങ്കിലും മലയാള ഭാഷ തീരെ ഉപയോഗിക്കാത്ത ഒരു സിനിമ പോലെ തോന്നും ഈ സിനിമ കണ്ടാല്‍ . നായകനും അത് പോലെ വേറെ പോലീസ് ഉദ്യോഗസ്ഥന്മാരും ഇംഗ്ലീഷില്‍ കസര്‍ത്തുന്നു ,വില്ലെന്‍ തമിഴില്‍ . പശ്ചാത്തലസംഗീതം അസഹനീയമാണ് .എല്ലാ നടന്മാരും മത്സരമാണ് , മോശം പ്രകടനം കാഴ്ച വെക്കുന്നതില്‍ . ഇത്രയൊക്കെ ന്യൂനതകള്‍ ഉണ്ടെങ്കിലും അവസാന ഭാഗത്തെ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്വ് ആരും പ്രതീക്ഷിക്കുന്ന ഒന്നല്ല. ആ ഒരു കാരണം കൊണ്ട് സിനിമ പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് കുറച്ചൊക്കെ രക്ഷപ്പെടുന്നു .
എന്റെ അഭിപ്രായം : നിരാശാജനകം